കൊട്ടാരക്കര: െപാലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ. കുളക്കട മഠത്തിനാപ്പുഴ ആലുംമൂട്ടിൽവീട്ടിൽ സൗരവ് (25, വിഷ്ണു) ആണ് കൊട്ടാരക്കര പൊലീസിെൻറ പിടിയിലായത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടുകൂടി കാറിൽ കഞ്ചാവുമായി വരവെ പൊലീസ് കൊട്ടാരക്കരയിൽ തടഞ്ഞെങ്കിലും വെട്ടിച്ച് ഇയാൾ മുന്നോട്ട് പോയി. െപാലീസ് പിന്തുടർന്നതിനെ തുടർന്ന് ഗോവിന്ദമംഗലം ഡീസൻറ് മുക്ക് ഭാഗത്ത് വാഹനം ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
കാറിൽ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് വീതം നാല് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

