ഭരത് മുരളിയുടെ നാടക കലാപഠന കേന്ദ്രം അവഗണനയിൽ
text_fieldsകുട്ടവട്ടൂരിലെ ഭരത് മുരളിയുടെ നാടക കലാപഠനകേന്ദ്രത്തിന്റെ കെട്ടിടത്തിലെ ജനാലച്ചില്ലുകൾ സാമൂഹികവിരുദ്ധർ തകർത്തനിലയിൽ
കൊട്ടാരക്കര: ഭരത് മുരളിയുടെ കുട്ടവട്ടൂരിലെ നാടക കലാപഠന കേന്ദ്രം സാമൂഹികവിരുദ്ധ കേന്ദ്രമാകുന്നു. 2013ലാണ് വിദ്യാർഥികൾക്ക് നാടകം പഠിക്കുന്നതിനായി 10 ലക്ഷം രൂപ മുടക്കി കെട്ടിടം പണിതത്. ശേഷം സർക്കാർ 50 ലക്ഷം രൂപ കൂടി മുടക്കി രണ്ട് നില കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കുകയായിരൂന്നു. കുട്ടികൾക്കായുള്ള നാടക പരിശീലനമാണ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നത്.
ഇതിനിടെയാണ് സാമൂഹികവിരുദ്ധർ രണ്ടുനില കെട്ടിടത്തിന്റെ ജനാലച്ചില്ലുകൾ തകർത്തത്. കഞ്ചാവ് ലോബിയുടെ പ്രധാന കേന്ദ്രമായി ഭരത് മുരളി നാടക കലാപഠന കേന്ദ്രം മാറിയിരിക്കുകയാണ്.
10 ലക്ഷം രൂപക്ക് നിർമിച്ച കെട്ടിടത്തിന്റെ പല ഭാഗങ്ങളും നശിപ്പിച്ച നിലയിലാണ്. ഇതിനുശേഷമാണ് വലിയ രണ്ട് നില കെട്ടിടത്തിൽ സാമൂഹികവിരുദ്ധരും കഞ്ചാവ് ലോബികളും കേടുപാടുകൾ വരുത്തിയിരിക്കുന്നത്.

