Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഎഴുകോൺ...

എഴുകോൺ പോളിടെക്നിക്കിൽ ആക്രമണം; രണ്ട്​ എസ്​.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്​

text_fields
bookmark_border
എഴുകോൺ പോളിടെക്നിക്കിൽ ആക്രമണം; രണ്ട്​ എസ്​.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്​
cancel
camera_alt

എ​ഴു​കോ​ൺ പോ​ളി​ടെ​ക്നി​ക്കി​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ്

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​സ്.​എ​ഫ്.​ഐ നെ​ടു​വ​ത്തൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ജി​ൻ പ്ര​സാ​ദി​നെ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു 

കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രെ ആ​ക്ര​മ​ണം. ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് എ​സ്.​എ​ഫ്.​ഐ ആ​രോ​പി​ച്ചു.

മെ​ക്കാ​നി​ക്ക​ൽ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്.​എ​ഫ്.​ഐ നെ​ടു​വ​ത്തൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി അം​ഗം എ​ഴു​കോ​ൺ ചീ​ര​ങ്കാ​വ് ഭ​ര​ണി​ക്കാ​വി​ൽ വീ​ട്ടി​ൽ പ്ര​ജി​ൻ പ്ര​സാ​ദ് (21), യൂ​നി​റ്റ് അം​ഗം പ​ര​വൂ​ർ പൊ​ഴി​ക്ക​ര സ​ജീ​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ജി​ദ് (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് കോ​ള​ജി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. പ്ര​ജി​നും സാ​ജി​ദും കോ​ള​ജി​ൽനി​ന്ന് പു​റ​ത്തേ​ക്കിറ​ങ്ങി വ​ര​വെ ബൈ​ക്കിലെത്തി​യ അ​ക്ര​മി​ക​ൾ ആ​ക്ര​മി​ക്കു​ക​യായി​രു​ന്നു. ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ത​ല​ക്കും ന​ടു​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സാ​ജി​ദി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റ പ്ര​ജി​ൻ താ​ലൂ​ക്കാശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ഴു​കോ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuredpolytechnic collegeattack
News Summary - Attack on Ezhukon Polytechnic-Two SFI workers injured
Next Story