Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എട്ട് വയസ്സുകാരനെ പീഡിപ്പിച്ച ആൾക്ക് 70 വർഷം തടവും 40000 രൂപ പിഴയും
text_fieldsbookmark_border
ബാബു
കൊട്ടാരക്കര: എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ചെങ്ങമനാട് അംബേദ്കർ കോളനിയിൽ ബാബുവിന് (54 -ഷിജു) 70 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പറഞ്ഞത്. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് നിരന്തരം ഇരയാക്കിയെന്നു കാട്ടി 2020ൽ കൊട്ടാരക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷുഗു സി. തോമസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

