പൊലീസ് സ്റ്റേഷന് സമീപത്തെ മൂടിയില്ലാത്ത ഓട അപകടക്കെണി
text_fieldsകൊട്ടാരക്കര പൊലീസ് സ്റ്റേഷന് സമീപത്തെ മൂടിയില്ലാത്ത ഓട അപകടക്കെണിയായ നിലയിൽ
കൊട്ടാരക്കര: പൊലീസ് സ്റ്റേഷന് സമീപത്തെ മൂടിയില്ലാത്ത ഓട അപകടക്കെണിയാവുന്നു. വർഷങ്ങളായി മിനി സിവിൽ സ്റ്റേഷനിലേക്ക് കയറുന്ന ഭാഗത്തും പൊലീസ് സ്റ്റേഷന് സമീപത്തായിട്ടുമാണ് മൂടിയില്ലാത്ത ഓട പ്രശ്നം സൃഷ്ടിക്കുന്നത്.
ഒരുഭാഗത്തുകൂടി മാത്രം വാഹനം സഞ്ചരിക്കുന്ന ഇവിടെ ഇറക്കത്തിലൂടെ വരുന്ന വാഹനങ്ങൾ വശം കൊടുക്കുമ്പോൾ മൂടിയില്ലാത്ത ഓടയിൽ വീഴുന്നത് പതിവായിരിക്കുകയാണ്. അശാസ്ത്രീയമായി നിർമിച്ച ഓടയിലൂടെ ജലം റോഡിലേക്കാണ് ഒഴുകുന്നത്.
കൊട്ടാരക്കര എം.സി റോഡിൽ അപകടത്തിൽപെടുന്ന വാഹനങ്ങളും നിയമവിരുദ്ധമായി പിടിച്ചെടുക്കുന്ന വാഹനങ്ങളും മൂടിയില്ലാത്ത ഓടക്ക് സമീപത്തായിട്ടാണ് നിർത്തുന്നത്. സമീപത്തായി ഗവ. ബോയ്സ് സ്കൂൾ പ്രവർത്തിക്കുന്നതിനാൽ ഈ ഓടയിലേക്ക് വിദ്യാർഥികൾ കാൽവഴുതി വീഴുന്നതും പതിവാണ്. നിരവധി തവണ നഗരസഭക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഓട മൂടാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

