Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍
text_fieldsbookmark_border
വൈശാഖ്
കൊട്ടാരക്കര: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. എഴുകോണ്‍ നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതില്‍ വൈശാഖി(34)നെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിത്രേശ്വരത്ത് ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
കുണ്ടറയിലെ ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ വൈശാഖനെതിരെ കുണ്ടറ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കഞ്ചാവ് കാറില്‍ കടത്താന്‍ ശ്രമിച്ചത് തടഞ്ഞ പൊലീസുകാര്ക്കുനേരേ വാളുപയോഗിച്ച് ഭീഷണി പ്പെടുത്തിയ സംഭവത്തില്‍ എഴുകോണ്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുകൂടാതെ നിരവധി കേസുകളില്‍ പ്രതിയാണ് വൈശാഖന്.
Next Story

