Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ആൾ അറസ്റ്റിൽ
text_fieldsbookmark_border
കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങൾ സ്കൂൾ കുട്ടികൾക്കും മറ്റും വിൽപന നടത്തുന്ന പ്രതിയെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എടത്വ എൺപത്തിയൊന്നിൻ ചിറ വീട്ടിൽ ഉദയനെയാണ് (62) അറസ്റ്റ് ചെയ്തത്. എഴുകോൺ ചീരങ്കാവിൽ പ്രതി നടത്തിവന്ന കടയിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി ഐ.പി.എസ് കേരള പൊലീസിന്റെ 'യോദ്ധാവ്' വഴി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊല്ലം സി-ബ്രാഞ്ച് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള കൊല്ലം റൂറൽ ഡാൻസാഫ് ടീമും എഴുകോൺ പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

