Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര സ്വകാര്യ...

കൊട്ടാരക്കര സ്വകാര്യ ബസ്​ സ്റ്റാൻഡ്​ നിർമാണം മുടങ്ങി

text_fields
bookmark_border
കൊട്ടാരക്കര സ്വകാര്യ ബസ്​ സ്റ്റാൻഡ്​ നിർമാണം മുടങ്ങി
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം മു​ട​ങ്ങി​യ​പ്പോ​ൾ

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ലെ ആ​ധു​നി​ക സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച ദി​വ​സം ത​ന്നെ നി​ർ​ത്തി​വെ​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് താ​ൽക്കാ​ലി​ക​മാ​യി നി​ർ​മാ​ണം നി​ർ​ത്തി​യ​ത്. പു​നഃ​ക്ര​മീ​ക​രി​ച്ച അ​ട​ങ്ക​ലി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കാ​തെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​സി.​എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് 11 നാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ശി​ലാ​സ്ഥാപ​നം ന​ട​ത്തി​യ​ത്. വേ​ഗ​ത്തി​ൽ ത​യാ​റാ​ക്കി​യ അ​ട​ങ്ക​ൽ അ​നു​സ​രി​ച്ചാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ മ​ണ്ണ്​ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്തി പു​തി​യ രൂ​പ​രേ​ഖ​യും പു​നഃ​ക്ര​മീ​ക​രി​ച്ച എ​സ്റ്റി​മേ​റ്റും പി​ന്നീ​ട് ത​യാ​റാ​ക്കി​യെ​ങ്കി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥരു​ടെ അ​നു​മ​തി​യോ സാ​ങ്കേ​തി​ക അ​നു​മ​തി​യോ വാ​ങ്ങി​യി​ല്ല. ഇ​തി​ല്ലാ​തെ പൈ​ലി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.

പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് എ.​എ​ക്സ്.​ഇ യെ ​വി​വ​രം അ​റി​യി​ക്കു​ന്ന​ത്. 75 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​യ​തി​നാ​ൽ ബ്ലോ​ക്ക് എ. ​എ​ക്സ്. ഇ​യാ​ണ് മേ​ൽനോ​ട്ടം വ​ഹി​ക്കേ​ണ്ട​ത്. ആ​ഴ​ത്തി​ലു​ള്ള പൈ​ലി​ങ് ജോ​ലി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ മേ​ൽ​നോ​ട്ടം ആ​വ​ശ്യ​മാ​ണ്. മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ സ്റ്റാ​ൻ​ഡി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് കു​ത്തി​യി​ള​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പൊ​ടി ശ​ല്യം യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. എ​ന്നാ​ൽ സാ​ങ്കേ​തി​ക പ്ര​ശ്നം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ച് തി​ങ്ക​ളാ​ഴ്ച ത​ന്നെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionKottarakkaraprivate bus stand
News Summary - Kottarakkara private bus stand construction stopped
Next Story