Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കരയിൽ...

കൊട്ടാരക്കരയിൽ രാത്രികാല പരിശോധന: അഞ്ച്​ സ്ഥാപനങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
കൊട്ടാരക്കരയിൽ രാത്രികാല പരിശോധന: അഞ്ച്​ സ്ഥാപനങ്ങൾക്കെതിരെ നടപടി
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ആരോഗ്യവിഭാഗം രാ​ത്രി​കാ​ല സ്ക്വാ​ഡ് ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്തി. എം.​സി റോ​ഡ് പ​രി​സ​രം, ത​ട്ടു​ക​ട​ക​ൾ, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​ൻ, മി​നി എം.​സി.​എ​ഫു​ക​ൾ , ന​ഗ​ര​സ​ഭ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി 11 പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​ത്ത​ത്, ജ​ല​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ത്ത​ത്, പ​രി​സ​ര മ​ലി​നീ​ക​ര​ണം, മ​ലി​ന​ജ​ലം പൊ​തു​സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട​ൽ തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബെ​നി​ൻ ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ധ​ന്യ എ​സ്. പി​ള്ള, ഷാ​നു, ബി. ​അ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkaraactioninspectionnightestablishments
News Summary - Nighttime inspection in Kottarakkara: Action against five establishments
Next Story