Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോർപറേഷന്റെ ആധുനിക ഫിഷ് മാർക്കറ്റ് അനാഥാവസ്ഥയിൽ

text_fields
bookmark_border
കോർപറേഷന്റെ ആധുനിക ഫിഷ് മാർക്കറ്റ് അനാഥാവസ്ഥയിൽ
cancel
camera_alt

പോ​ള​യ​ത്തോ​ട് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന ആ​ധു​നി​ക ഫി​ഷ് മാ​ർ​ക്ക​റ്റ്

ഇരവിപുരം: ദേശീയപാതക്ക് അരികിൽ പോളയത്തോട് മാർക്കറ്റിൽ കൊല്ലം കോർപറേഷൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക ഫിഷ് മാർക്കറ്റ് കെട്ടിടം അനാഥാവസ്ഥയിലായിട്ടും പരിഹാരമില്ല. 2013ൽ ആണ് ആധുനിക സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടി പുതിയ മാതൃകയിൽ മോഡേൺ ഫിഷ് മാർക്കറ്റിനായി കെട്ടിടം നിർമിച്ചത്.

അന്ന് മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. മത്സ്യക്കച്ചവടക്കാർക്കായി ഇതിനുള്ളിൽ പ്രത്യേക സ്‌റ്റാളുകളും സജ്ജീകരിച്ചിരുന്നു. ആദ്യത്തെ കുറച്ചു ദിവസം ഫിഷ് മാർക്കറ്റ് പ്രവർത്തിച്ചെങ്കിലും പിന്നീട് അനാഥമായ അവസ്ഥയിലാകുകയായിരുന്നു. മാർക്കറ്റിൽ കച്ചവടക്കാർ വരാതായതോടെ ഒരു പച്ചക്കറി മൊത്തവ്യാപാരശാലക്ക് ഈ കെട്ടിടം വാടകയ്ക്ക് കൊടുത്തെങ്കിലും അവരും ഒഴിഞ്ഞുപോയി.

ഇതോടെ കെട്ടിടം അനാഥാവസ്ഥയിലായി. കോർപറേഷൻ ഓഫിസിന് ഏറെ അടുത്തായി ഇത്തരത്തിലുള്ള ഒരു കെട്ടിടം അനാഥമായി കിടന്നിട്ടും ഇത് നവീകരിച്ച് കോർപറേഷന് വരുമാനമുണ്ടാക്കുന്ന കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയപാതയോരത്ത് മത്സ്യക്കച്ചവടവും മറ്റു വഴിയോര വിൽപനയും വ്യാപകമാകുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച മാർക്കറ്റ് സൗകര്യമില്ലാതെ നശിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam Corporation's Modern Fish Market Falls Into Ruin
Next Story