കോവിഡ് രോഗികളെ വീടുകളിൽനിന്ന് മാറ്റണമെന്ന് ആദ്യം; വിമർശമുയർന്നപ്പോൾ തിരുത്തി
text_fieldsകൊല്ലം: വീടുകളിൽ ചികിത്സയിലും നിരീക്ഷണത്തിലും തുടരുന്ന കോവിഡ് രോഗികളെ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിെൻറയും നേതൃത്വത്തിലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ച്, ഡി.എം.ഒ വെളളിയാഴ്ച ഇറക്കിയ ഉത്തരവ് വൈകീട്ടോടെ പിൻവലിച്ചു.
മാസങ്ങളായി ജില്ലയിൽ തുടരുന്ന ഗൃഹചികിത്സ പെെട്ടന്ന് നിർത്തലാക്കാനുള്ള 'വിചിത്ര' ഉത്തരവ് കലക്ടറുടെ നിർദേശപ്രകാരമാണെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇക്കാര്യം കലക്ടർ ബി. അബ്ദുൽ നാസർ നിഷേധിച്ചു.
ഉത്തരവ് ശ്രദ്ധയിൽപെട്ട സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശിച്ചതോടെയാണ് ഡി.എം.ഒ ഡോ. ആർ. ശ്രീലത ഉത്തരവ് പിൻവലിച്ചത്. ഒരാഴ്ചയായി വിവിധ അവലോകന യോഗങ്ങളിൽ, രോഗികൾ വീടുകളിൽ തുടരുന്നതാണ് വ്യാപനത്തിന് കാരണമെന്നും അവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് അയക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നും കലക്ടർ കുറ്റപ്പെടുത്തിയിരുന്നുവത്രേ. ഇക്കാര്യത്തിൽ ഡി.എം.ഒ യുടെ ഭാഗത്ത് അലംഭാവം ഉണ്ടെന്ന ആക്ഷേപവും ഉയർത്തിയിരുന്നു. െവള്ളിയാഴ്ച രാവിലെ നടന്ന യോഗത്തിലും ഇത്തരം പരാമർശം ആവർത്തിക്കുകയും ഇനി നടപടിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ഉണ്ടാവുകയും ചെയ്തു. ഇതോടെ, ഇത്തരത്തിലുള്ള ഉത്തരവിറക്കാൻ നിർബന്ധിതയാവുകയായിരുന്നുവെന്നുമാണ് ഡി.എം.ഒ യുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.
വീടുകളിൽ സൗകര്യമുള്ളവർക്ക് മാത്രമാണ് ഗൃഹചികിത്സ അനുവദിക്കുന്നതെന്നും എല്ലാവരെയും ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് അശാസ്ത്രീയമാണെന്നും ഉള്ള നിർദേശം നിലവിലുള്ള കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു . തനിക്കെതിരെ നടപടി ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ് വന്നതോടെ, ഉത്തരവിറക്കുകയായിരുന്നുവത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

