Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീച്ച് ഇനി ക്ലീനാവും; കൊല്ലം കോർപറേഷന്​ പ്രത്യേക യന്ത്രം

text_fields
bookmark_border
beach cleaner
cancel
camera_alt

ബീച്ച്​ ശുചീകരിക്കുന്നതിനായി എത്തിച്ച യന്ത്ര​മായ സർഫ്​റേക്കറി​െൻറ ഉദ്​ഘാടനത്തിനു ശേഷം മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ രേഖകൾ മേയർ പ്രസന്ന ഏണസ്​റ്റിന്​ കൈമാറുന്നു

കൊല്ലം: തീരദേശ വികസന കോർപറേഷൻ കൊല്ലം കോർപറേഷന് ബീച്ച് ശുചീകരിക്കുന്നതിനായി 'ബീച്ച് ക്ലീനിങ് മെഷീൻ' നൽകി. ശാസ്ത്രീയമായ രീതിയിലുള്ള ക്ലീനർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ഏഴ് കിലോമീറ്റർ ശുചിയാക്കാൻ സാധിക്കും.

കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഉപകരണം ലഭിക്കുന്ന കോർപറേഷനാണ് കൊല്ലം. മേയർ പ്രസന്ന ഏണസ്​റ്റ്​ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയിൽ നിന്ന് ഏറ്റുവാങ്ങി.

എം. മുകേഷ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, യു. പവിത്ര, ഹണി ബെഞ്ചമിൻ, കൗൺസിലർമാരായ എൻ. ടോമി, സജീവ്, തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷേക്ക്​ പരീത്​, കോർപറേഷൻ സെക്രട്ടറി പി.കെ. സജീവ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kollam Corporation got Special machine for beach cleaning
Next Story