Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുറ്റപ്പെടുത്തലും...

കുറ്റപ്പെടുത്തലും പ്രതിരോധവും നിറഞ്ഞ്​ ബജറ്റ്​ ചർച്ച

text_fields
bookmark_border
കുറ്റപ്പെടുത്തലും പ്രതിരോധവും നിറഞ്ഞ്​ ബജറ്റ്​ ചർച്ച
cancel
camera_alt

കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ​സ്. ഗോ​പ​കു​മാ​ർ സം​സാ​രി​ക്കു​ന്നു

കൊ​ല്ലം: പ​ര​സ്പ​രം വി​മ​ർ​ശ​ന ശ​ര​ങ്ങ​ൾ തൊ​ടു​ത്തും പ്ര​തി​രോ​ധ അ​ട​വു​ക​ൾ പു​റ​ത്തെ​ടു​ത്തും രാ​ഷ്ട്രീ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ നി​റ​ച്ചും ക്രി​യാ​ത്​​മ​ക കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും ഗു​ണ​പ്ര​ദ​മാ​യ​വ​യെ സ്വീ​ക​രി​ച്ചും സ​ജീ​വ​മാ​യി കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ്​ ച​ർ​ച്ച. 25 വ​ർ​ഷം ഭ​രി​ച്ച മു​ൻ മു​ന്ന​ണി​യെ​ക്കു​റി​ച്ച്​ യു.​ഡി.​എ​ഫും മു​ൻ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റു​ക​ളെ​യും എം.​പി​യെ​യും ബ​ജ​റ്റി​ലെ പോ​രാ​യ്മ​ക​ളെ​യും ചൂ​ണ്ടി​ക്കാ​ട്ടി എ​ൽ.​ഡി.​എ​ഫും ഇ​രു​കൂ​ട്ട​രെ​യും ക​ട​ന്നാ​ക്ര​മി​ച്ചും ബ​ജ​റ്റി​ൽ വീ​ഴ്ച​ക​ളെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി​യും ബി.​ജെ.​പി​യും ആ​റ്​ മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യു​ടെ ചൂ​ടേ​റ്റി.

എ​ൽ.​ഡി.​എ​ഫ്, ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ മു​ന്നോ​ട്ടു​വെ​ച്ച വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്ത്,​ ​ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്​ ത​ട​സ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി, തു​ട​ർ​ന്നു​ള്ള മു​ന്നേ​റ്റ​ത്തി​ന്​ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മേ​യ​ർ എ.​കെ. ഹ​ഫീ​സ്​ ച​ർ​ച്ച​ക്ക്​ മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ 2026-27 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ന്​ അം​ഗീ​കാ​ര​മാ​യി. ന​ട​ക്കു​ന്ന​ത്​ മാ​ത്ര​മേ ബ​ജ​റ്റി​ലു​ള്ളൂ എ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ​സ്. ഗോ​പ​കു​മാ​ർ ച​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. ഒ​പ്പം രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ളും എം.​എ​സ്. ഗോ​പ​കു​മാ​ർ ഉ​യ​ർ​ത്തി. ന​ട​ക്കാ​ത്ത ​ഉ​ട്ടോ​പ്യ​ൻ ആ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞ ബ​ജ​റ്റ്​ എ​ന്ന​താ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ്​ സി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ പ്ര​ധാ​ന വി​മ​ർ​ശ​നം.

സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ൾ എ​പ്പോ​ൾ തീ​ർ​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച്​ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു ബി.​ജെ.​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ്​ ടി.​ജി. ഗി​രീ​ഷ്​ പോ​രാ​യ്മ​യാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. എ​ൽ.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ​മാ​രാ​യ ബി. ​പ്ര​ശാ​ന്ത്, ജെ. ​സൈ​ജു, എ.​എം. റാ​ഫി, പി.​ജെ. രാ​ജേ​​​ന്ദ്ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ രാ​ജ​ശ്രീ എ​ന്നി​വ​രും ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​രാ​യ ബി. ​ഷൈ​ല​ജ, ​ഡെ​സ്റ്റി​മോ​ണ എ​ന്നി​വ​രും ബ​ജ​റ്റി​നെ പി​ന്തു​ണ​ക്കാ​തെ ത​ള്ളി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ദ​ക്ക​ത്ത്, ലൈ​ലാ​കു​മാ​രി, വി​ൻ​സി ബൈ​ജു, കു​രു​വി​ള ജോ​സ​ഫ്, ബി. ​അ​ജി​ത്​ കു​മാ​ർ, യു.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ​മാ​രാ​യ മാ​ജി​ത വ​ഹാ​ബ്, ദീ​പു ഗം​ഗാ​ധ​ര​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, അ​സൈ​ൻ പ​ള്ളി​മു​ക്ക്​ എ​ന്നി​വ​ർ ബ​ജ​റ്റി​ന്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ബി.​ ​പ്ര​ശാ​ന്ത്, കു​രു​വി​ള ജോ​സ​ഫ്, ഡെ​സ്റ്റി​മോ​ന, ടി.​ജി. ഗി​രീ​ഷ്​ എ​ന്നി​വ​ർ മു​ന്നോ​ട്ടു​വെ​ച്ച പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചാ​ണ്​ മേ​യ​ർ ച​ർ​ച്ച​ക്ക്​ തി​ര​ശീ​ല​യി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKollam Corporationbudget discussionKerala News
News Summary - Kollam Corporation Budget Discussion
Next Story