Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രധാനമന്ത്രിയെ...

പ്രധാനമന്ത്രിയെ വിമർശിച്ച സംഭവം; കോർപറേഷൻ സാക്ഷിയായത് അസാധാരണ സംഭവങ്ങൾക്ക്

text_fields
bookmark_border
പ്രധാനമന്ത്രിയെ വിമർശിച്ച സംഭവം;  കോർപറേഷൻ സാക്ഷിയായത് അസാധാരണ സംഭവങ്ങൾക്ക്
cancel
camera_alt

കോ​ർ​പ​റേ​ഷ​ൻ മു​റ്റ​ത്ത്​ യു.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ​മാ​രും ബി.​ജെ.​പി പ്ര​തി​ഷേ​ധ​ക്കാ​രും നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ

കൊ​ല്ലം: കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ്​ ച​ർ​ച്ച​ക്കി​ടെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​യും വി​മ​ർ​ശി​ച്ച​തി​ൽ ബി.​ജെ.​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ കൗ​ൺ​സി​ല​ർ അ​സൈ​ൻ പ​ള്ളി​മു​ക്കി​ന്​ മു​ന്നി​ലെ​ത്തി​യും മേ​യ​ർ ഡ​യ​സി​ലേ​ക്ക്​ പാ​ഞ്ഞു​ക​യ​റി​യും ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​ജി. ഗി​രീ​ഷ്, ബി. ​ഷൈ​ല​ജ, ശ​ശി​ക​ല റാ​വു, അ​ജി​ത്​ ചോ​ഴ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ ബ​ഹ​ളം​വെ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ള്ള​ക്കാ​ര​നെ​ന്ന്​ വി​ളി​ച്ച​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ബ​ഹ​ളം.

അ​സൈ​ന്‍റെ പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ത​ട​യാ​ൻ യു.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ​മാ​ർ ഇ​ട​പെ​ട്ട​തോ​ടെ രം​ഗം വ​ഷ​ളാ​യി. ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​പ്പോ​ഴാ​ണ് ടി.​ജി. ഗി​രീ​ഷ്​ പാ​കി​സ്താ​ൻ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പാ​കി​സ്താ​ന്​ ജ​യ്​​വി​ളി​ക്കു​ന്ന​വ​രെ​ന്നും പാ​കി​സ്താ​നി​ലേ​ക്ക്​ പോ​കാ​നും പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ഷേ​പം. മേ​യ​ർ ഇ​ട​പെ​ട്ട്​ രം​ഗം ശാ​ന്ത​മാ​ക്കി ബി.​ജെ.​പി​ക്കാ​ർ സീ​റ്റി​ലേ​ക്ക്​ തി​രി​കെ​പ്പോ​യി. പി​ന്നാ​ലെ, പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബ​ഹ​ളം​തു​ട​ങ്ങി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്​ മേ​യ​ർ എ.​കെ. ഹ​ഫീ​സ്​ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തോ​ടെ ബി.​​ജെ.​പി​ക്കാ​ർ ഇ​റ​ങ്ങി​പ്പോ​യി.

വൈ​കീ​ട്ട്​ 5.30ന്​ ​ബ​ജ​റ്റ്​ ച​ർ​ച്ച അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ ബി.​ജെ.​പി​ക്കാ​ർ കൗ​ൺ​സി​ൽ ഹാ​ളി​ന്​ മു​ന്നി​ൽ​ പ്ര​തി​ഷേ​ധ​മാ​യി. ​വാ​തി​ലി​ന്​ മു​ന്നി​ൽ​നി​ന്ന്​ പൊ​ലീ​സു​കാ​ർ ഒ​രു​ക്കി​യ വ​ഴി​യി​ലൂ​ടെ യു.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ​മാ​ർ താ​ഴേ​ക്കി​റ​ങ്ങി. അ​സൈ​ൻ പ​ള്ളി​മു​ക്ക്​ ഇ​റ​ങ്ങി​യ​പ്പോ​ൾ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ തീ​വ്ര​വാ​ദി​യെ​ന്ന്​ വി​ളി​ച്ചും അ​സ​ഭ്യം പ​റ​ഞ്ഞും ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി. പ​ടി​​ക്കെ​ട്ടി​ൽ താ​ഴെ അ​സൈ​നും കൗ​ൺ​സി​ല​ർ​മാ​രും വാ​ക്കേ​റ്റ​ത്തി​ന്​ മു​തി​ർ​ന്ന​തോ​​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ താ​ഴേ​ക്ക്​ തു​പ്പി. വ​നി​ത കൗ​ൺ​സി​ല​ർ​മാ​രാ​യ ഷൈ​മ​യു​ടെ​യും വി​ൻ​സി ബൈ​ജു​വി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ൽ തു​പ്പ​ൽ വീ​ണ​താ​യി അ​വ​ർ ആ​രോ​പി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യ കു​രു​വി​ള ജോ​സ​ഫി​നോ​ട്​ ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​ഞ്ഞ​തും വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​ർ കെ​ട്ടി​ട​ത്തി​ന്​ മു​റ്റ​ത്തു​വെ​ച്ചും യു.​ഡി.​എ​ഫു​കാ​രു​മാ​യി കോ​ർ​ത്തു. പൊ​ലീ​സും മേ​യ​റും ഇ​ട​പെ​ട്ട്​ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ർ​പ​റേ​ഷ​ന്​ മു​ന്നി​ൽ ബി.​ജെ.​പി​ക്കാ​ർ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​​ടെ ഇ​ന്ത്യ​യെ ഒ​റ്റു​കൊ​ടു​ത്ത ആ​ർ.​എ​സ്.​എ​സു​കാ​ർ എ​ന്ന​തു​ൾ​പ്പെ​ടെ മു​ദ്രാ​വാ​ക്യ​വു​മാ​യി യു.​ഡി.​എ​ഫു​കാ​രും പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ക്ഷേ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്​ ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി. വ​നി​ത കൗ​ൺ​സി​ല​ർ​മാ​​രെ ഉ​ൾ​​പ്പെ​ടെ അ​സ​ഭ്യം പ​റ​യു​ക​യും തു​പ്പു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ച്ച്​ സ്വീ​ക​രി​ക്കു​മെ​ന്ന്​ യു.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ​മാ​രും വ്യ​ക്ത​മാ​ക്കി. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യാ​ണ്​ ഇ​ട​പെ​ട്ട​ത്.

വി​മ​ർ​ശ​ന​ങ്ങ​ളെ ആ​ളു​നോ​ക്കി വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ പ്ര​തി​ഷേ​ധാ​ർ​ഹം -മേ​യ​ർ

രാ​ഷ​ട്രീ​യ​ക്കാ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​മ്പോ​ൾ ആ​രാ​ണ്​ സം​സാ​രി​ച്ച​തെ​ന്ന്​ നോ​ക്കി വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെന്ന് മേയർ എ.കെ. ഹഫീസ്. ആ ​പ്ര​വ​ണ​ത കൗ​ൺ​സി​ല​ർ​ക്ക്​ ചേ​ർ​ന്ന​ത​ല്ല. കൗ​ൺ​സി​ലി​ന​ക​ത്ത്​ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ആ​രു​ടെ​യെ​ങ്കി​ലും ഭാ​ഗ​ത്ത്​ അ​പാ​ക​ത​യു​ണ്ടാ​യാ​ൽ അ​വി​ടെ പ​രി​ഹ​രി​ച്ച്​ പോ​കാ​വു​ന്ന​തേ​യു​ള്ളൂ. അ​തി​ന്‍റെ പേ​രി​ൽ കൗ​ൺ​സി​ല​ർ​മാ​ർ പു​റ​ത്തു​പോ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ കൂ​ട്ടി​ കൗ​ൺ​സി​ൽ ഹാ​ളി​ലേ​ക്ക്​ മാ​ർ​ച്ച്​ ചെ​യ്യാ​ൻ തു​ട​ങ്ങി​യാ​ൽ എ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കാ​നാ​കും. ഇ​ത്​ ആ​ശാ​സ്യ​മാ​യ പ്ര​വ​ണ​ത​യ​ല്ല. കൗ​ൺ​സി​ലി​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും ഒ​ക്കെ വി​മ​ർ​ശി​ക്കാ​റു​ണ്ട്. അ​തി​ൽ പ​ല വാ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കും. താ​ൻ​ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ച്​ മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്. അ​ത്​ രാ​ഷ്ട്രീ​യ ഭാ​ഷ​യാ​ണ്.

അ​ത്​ ആ​യു​ധ​മാ​ക്കി വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന​തി​നോ​ട്​ യോ​ജി​ക്കാ​നാ​കി​ല്ല. ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ആ​രം​ഭ​ത്തി​ൽ ​നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ആ​ർ​ക്കും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത​ര​ത്തി​ലേ​ക്ക്​ നീ​ങ്ങും. ര​ണ്ട്​ കൂ​ട്ട​രെ​യും നി​യ​ന്ത്രി​ച്ച്​ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​ത്. വ​നി​ത കൗ​ൺ​സി​ല​ർ​മാ​രെ തു​പ്പു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്ത​തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യം​ പ​രി​ശോ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKollam CorporationKollam Corporation Budgetbudget discussion
News Summary - Kollam Corporation Budget Discussion
Next Story