കൊല്ലം തോട്, തുറമുഖം, കശുവണ്ടി മേഖല: വികസനത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
text_fieldsകേരളപര്യടന പരിപാടിക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം: കൊല്ലം തുറമുഖത്തിെൻറ വികസനവും കൊല്ലം തോടിെൻറ നവീകരണവും കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിെൻറ തുടക്കമായി നടത്തിയ ആശയവിനിമയ പരിപാടിയിലാണ് ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്. കൊല്ലം തുറമുഖത്തിന് ഇമിഗ്രേഷൻ ലഭിക്കാനുള്ള നടപടി ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന് നിരന്തര ഇടപെടലുകൾ നടത്തിവരികയാണ്. പീഡിതവ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിവരുന്നു. തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കില്ല.
ഹൈവേക്കായി ഭൂമിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യമേഖലയിലുള്ളവരുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ. കൊല്ലം തോട് നവീകരണം ഇഴഞ്ഞുനീങ്ങുന്നത് കരാറുകാരൻ മൂലമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കൊല്ലം തോട് വികസനം പൂർത്തിയാകാതിരിക്കാൻ വേണ്ടിയാണോ കരാർ ഏറ്റെടുത്തതെന്നാണ് സംശയം. ദേശീയ ജലപാത വികസനത്തിന് തടസ്സമായി നിൽക്കുന്നതും കൊല്ലം തോട് നവീകരണമാണെന്ന് അദ്ദേഹം പറഞ്ഞു.
അഷ്ടമുടിക്കായൽ, ശാസ്താംകോട്ട തടാകം, വേമ്പനാട്ട് കായൽ എന്നിവയുടെ സംരക്ഷണത്തിന് വെറ്റ്ലാൻഡ് ഇൻറർനാഷനൽ നൽകിയ നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചു. ചെറുകിട വ്യവസായ വികസനത്തിന് ലൈസൻസ് സമ്പ്രദായം ലഘൂകരിച്ചതിനാൽ പുതിയ നിയമ നിർമാണത്തിെൻറ ആവശ്യമില്ല. അറബിക് ഭാഷാ ഗവേഷണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

