സമ്പൂർണ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം
text_fieldsകൊല്ലം രാജ്യത്ത് സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായുള്ള പ്രഖ്യാപന സമ്മേളനം
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിക്കുന്നതിന് ‘ദ സിറ്റിസൺ’ കാമ്പയിനിലൂടെ ജില്ല കാഴ്ചവെച്ചത് അഭിമാനകരമായ പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാനാത്വത്തിൽ ഏകത്വം എന്ന മൂല്യം കാത്തുസൂക്ഷിക്കാൻ ഭരണഘടന സംരക്ഷണം ആവശ്യമാണ്.
ആ വലിയ കടമ നിർവഹിക്കലാണ് സിറ്റിസൺ പദ്ധതി ഏറ്റെടുത്തതിലൂടെ കൊല്ലം ജനതയുടെ ഭാഗത്ത് നിന്നുണ്ടായത്. ഏതുസാഹചര്യത്തിലും മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ഭരണഘടനയുടെ അന്തസ്സ് നിലനിർത്തി സംസ്ഥാനം മുന്നോട്ട് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിച്ച ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി. സി. കേശവൻ ടൗൺ ഹാളിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭരണഘടന ആമുഖ ഫലകം മുഖ്യമന്ത്രിയിൽനിന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഏറ്റുവാങ്ങി.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്, ഡോ. സുജിത്ത് വിജയന്‍പിള്ള, പി.എസ്. സുപാല്‍, സി.ആര്. മഹേഷ്, കലക്ടര്‍ അഫ്സാന പര്‍വീണ്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ല ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്, അംഗങ്ങള്‍, കില ഡയറക്ടര്‍ ജോയ് ഇലമണ്‍, രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

