Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅയൺ ഓക്സൈഡില്‍നിന്ന്...

അയൺ ഓക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച്​ കെ.എം.എം.എല്‍

text_fields
bookmark_border
kmml
cancel

കൊ​ല്ലം: ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് നി​ർ​മാ​ണ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന അ​യ​ൺ ഓ​ക്സൈ​ഡി​ല്‍നി​ന്ന് ഇ​രു​മ്പ് വേ​ര്‍തി​രി​ച്ച് ആ​ദ്യ​ലോ​ഡ് സ്വ​കാ​ര്യ ക​മ്പ​നി​യി​ലേ​ക്ക്​ അ​യ​ച്ച് കെ.​എം.​എം.​എ​ല്‍. ആ​ദ്യ​ലോ​ഡി​ന്റെ ഫ്ലാ​ഗ് ഓ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​ബോ​സ്.​ജെ നി​ര്‍വ​ഹി​ച്ചു.

കെ.​എം.​എം.​എ​ൽ റി​സ​ര്‍ച്ച് ആ​ൻ​ഡ്​ ഡെ​വ​ല​പ്മെ​ന്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് അ​യ​ൺ ഓ​ക്സൈ​ഡി​ല്‍നി​ന്ന്​ ഇ​രു​മ്പ് വേ​ര്‍തി​രി​ച്ച് അ​യ​ണ്‍ സി​ന്റ​ര്‍ നി​ർ​മി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച്​ ട​ണ്‍ അ​യ​ണ്‍ സി​ന്റ​റു​ക​ളാ​ണ് കെ.​എം.​എം.​എ​ല്ലി​ല്‍നി​ന്ന്​ അ​യ​ച്ച​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്പ​നി​യു​ടെ നി​ല​വി​ലു​ള്ള പ്ലാ​ന്റി​ല്‍ത​ന്നെ​യാ​ണ് അ​യ​ണ്‍ സി​ന്റ​റു​ക​ള്‍ ഉ​ല്‍പാ​ദി​പ്പി​ച്ച​ത്.

ഇ​വ ടി.​എം.​ടി ക​മ്പി​ക​ള്‍ നി​ര്‍മി​ക്കാ​ന്‍ ഇ​രു​മ്പ് അ​യി​രി​ന് തു​ല്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ടി.​എം.​ടി ക​മ്പി ഉ​ണ്ടാ​ക്കു​ന്ന ക​മ്പ​നി​ക​ളി​ല്‍ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പേ​റ്റ​ന്റ് ല​ഭി​ക്കു​ന്ന​തി​ന് ക​മ്പ​നി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഉ​ല്‍പാ​ദ​ന​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന അ​യ​ൺ ഓ​ക്സൈ​ഡ് വ​ലി​യ കു​ള​ങ്ങ​ളി​ല്‍ സം​ര​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ അ​യ​ൺ ഓ​ക്സൈ​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​തി​നൊ​പ്പം സാ​മ്പ​ത്തി​ക​നേ​ട്ടം കൈ​വ​രി​ക്കാ​നും കെ.​എം.​എം.​എ​ല്ലി​ന് ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmml
News Summary - KMML separates iron from iron oxide
Next Story