Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
cancel
camera_alt

എ​ബി​ൻ പെ​രേ​ര

കൊ​ല്ലം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പൊ​ലീ​സ്​ പി​ടി​യി​ലാ​യി. മു​ണ്ട​യ്ക്ക​ൽ പെ​രു​മ്പ​ള്ളി തെ​ക്ക​തി​ൽ മം​ഗ​ൽ പാ​ണ്ഡെ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ബി​ൻ പെ​രേ​ര​യാ​ണ് ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മാ​യ​ത്.

യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​ര​ൻ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ധ​ശ്ര​മം, ന​ര​ഹ​ത്യാ​ശ്ര​മം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്ത​ൽ, സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മ​ണം, ല​ഹ​രി മ​രു​ന്ന് വ്യാ​പാ​രം എ​ന്നി​ങ്ങ​നെ പ​തി​നാ​ലോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് എ​ബി​ൻ പേ​രേ​ര.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ര​ഞ്ജു, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ച് ത​വ​ണ കാ​പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള പ്ര​തി ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalaccused arrestedkidnapping case
News Summary - Kidnapping case of youth-Notorious criminal arrested
Next Story