സ്ഥാനാർഥി കുപ്പായമണിഞ്ഞ് അമ്മയും മകളും
text_fieldsപൂജയും മാതാവ് ലാലിയും
കടയ്ക്കൽ: ഒരു വീട്ടിൽ നിന്ന് സ്ഥാനാർഥി കുപ്പായവുമണിഞ്ഞ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി അമ്മയും മകളും. കടയ്ക്കൽ പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളായാണ് അമ്മയും മകളും മത്സര രംഗത്ത് ഉള്ളത്. കടയ്ക്കൽ കോട്ടപ്പുറം പുതുവലിൽ മരിതിവിള പുത്തൻ വീട്ടിൽ ലാലിയും ഇളയമകൾ പൂജയുമാണ് സ്ഥാനാർഥികളായ അമ്മ -മകൾ ടീം.
വടക്കേവയൽ വാർഡിൽ ലാലി മത്സരിക്കുമ്പോൾ കാര്യം വാർഡിൽ ആണ് പൂജ പോരിനിറങ്ങുന്നത്. നിലവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആയ പൂജക്ക് ഇത് കന്നിയങ്കമാണ്. കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ലാലി മൂന്നാം പ്രാവശ്യമാണ് മൽസര രംഗത്ത്. കടയ്ക്കൽ ബ്ലോക്കിലും കോട്ടപ്പുറം വാർഡിലുമാണ് ലാലി നേരത്തെ മൽസര രംഗത്ത് ഉണ്ടായിരുന്നത്.
മുൻ മത്സരങ്ങളിൽ വിജയം നേടാനായില്ലെങ്കിലും ഇത്തവണ മകൾക്കൊപ്പം പഞ്ചായത്തിൽ വിജയം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ലാലി. രണ്ട് പേരും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. നിലമേലിലെ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നൗഫൽ ആണ് പൂജയുടെ ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

