കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി
text_fieldsകൊട്ടാരക്കര: കേരള കോണ്‍ഗ്രസ് -ബി പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതി. പള്ളിക്കല്‍ പ്ലാമൂട് മേലേവിള പുത്തന്‍വീട്ടില്‍ കമാലുദ്ദീനാണ് (33) ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ ഇദ്ദേഹത്തിെൻറ കൈക്കും കാലിനും ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകരാെണന്ന് കേരള കോണ്‍ഗ്രസ് -ബി പ്രവര്‍ത്തകര്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് പ്ലാമൂട് ജങ്ഷന് സമീപമാണ് ആക്രമണമുണ്ടായത്.
പ്ലാമൂട് ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന കമാലുദ്ദീനെ ഓട്ടോയിലെത്തിയ അഞ്ചംഗസംഘം ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. പതിനഞ്ച് ദിവസം മുമ്പാണ് കമാലുദ്ദീന് കേരള കോണ്‍ഗ്രസ് -ബിയില്‍ അംഗത്വം എടുത്തത്. അതേസമയം സംഭവത്തില്‍ എസ്.ഡി.പി.ഐക്ക് ഒരു ബന്ധമില്ലെന്നും ആക്രമണം വ്യക്തിപരമായ കാരണങ്ങളാകാമെന്നും എസ്.ഡി.പി.ഐ നേതൃത്വം പറഞ്ഞു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്.

