കൊല്ലം: കൊല്ലം കോർപറേഷനിൽ സീറ്റ് നിഷേധിച്ച കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് അഞ്ച് ഡിവിഷനുകളിൽ ഒറ്റക്ക് മത്സരിക്കാനും യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കാനും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം തീരുമാനിച്ചു.
പരാജയം സ്വയം ഏറ്റുവാങ്ങാനാണ് കോൺഗ്രസിെൻറ നീക്കമെന്ന് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
യു.ഡി.എഫിലെ അനൈക്യവും കോൺഗ്രസിലെ ഗ്രൂപ്പുപോരുമാണ് എന്നും എൽ.ഡി.എഫിന് തുണയായിട്ടുള്ളത്. ഇത്തവണയും അത് ആവർത്തിക്കാനേ കോൺഗ്രസ് നിലപാട് ഉപകരിക്കൂ. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞാൽപോലും അനുസരിക്കാത്തവരായിരിക്കുകയാണ് കൊല്ലത്തെ കോൺഗ്രസ് നേതാക്കളെന്നും അവർ കുറ്റപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡൻറ് എഫ്. ആൻറണി അധ്യക്ഷതവഹിച്ചു. ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, ഫ്രാൻസിസ് ജെ. നെറ്റോ, പ്രാക്കുളം പ്രകാശ്, മണലിൽ സുബൈർ, കുരീപ്പുഴ ഷാനവാസ്, തേവള്ളി പുഷ്പൻ എന്നിവർ സംസാരിച്ചു.