പ്രവർത്തകരും നേതാക്കളും ഗണേഷ്കുമാറിനൊപ്പമെന്ന് കേരള കോൺഗ്രസ് (ബി ) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി
text_fieldsകൊട്ടാരക്കര: കേരള കോൺഗ്രസ് (ബി ) പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി പാർട്ടി ചെയർമാൻ കെ.ബി. ഗണേഷ് കുമാറിന് ഒപ്പമാണെന്ന് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി. പാർട്ടിയുടെ പ്രാഥമിക അംഗത്വമില്ലാത്ത ചിലരും സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്തു പോയവരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രസക്തിയില്ലെന്ന് യോഗം വിലയിരുത്തി.
ജേക്കബ് വർഗീസ് വടക്കടത് അധ്യക്ഷതവഹിച്ചു. പാർട്ടി ജില്ല പ്രസിഡന്റും കൊട്ടാരക്കര മുനിസിപ്പൽ ചെയർമാനുമായ എ. ഷാജു ഉദ്ഘാടനം ചെയ്തു.
കെ. പ്രഭാകരൻ നായർ, തൃക്കണ്ണമംഗൽ ജോയ്ക്കുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുകുളം സുരേഷ്, കെ.എസ്. രാധാകൃഷ്ണൻ, വാളകം സണ്ണി, അഡ്വ. ഷുഗു സി. തോമസ്, ആർ. രാജീവ്, വെൺകുളം മണി, സാബു, ഓംകാർ, വല്ലം രതീഷ്, ആനയം തുളസി, കുഞ്ഞുമോൻ, മത്തായി മാവിള, അജിത് തുടങ്ങിയവർ സംസാരിച്ചു

