Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:29 AM IST Updated On
date_range 27 April 2022 5:29 AM ISTkc,kw,ke 88 ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് പൗരസ്വീകരണം 28ന്
text_fieldsbookmark_border
കൊല്ലം: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും കൊല്ലം ശ്രീനാരായണ കോളജ് പൂർവവിദ്യാർഥിയുമായ പി.ആർ. ശ്രീജേഷിന് കൊല്ലം പൗരാവലിയും ജില്ല സ്പോർട്സ് കൗൺസിലും സംയുക്തമായി 28ന് സ്വീകരണം നൽകും. വൈകീട്ട് നാലിന് സെന്റ് ജോസഫ് കോൺവന്റിനു മുന്നിൽനിന്നും ബഹുജന സ്പോർട്സ് റാലിയോടെ പരിപാടികൾക്ക് തുടക്കമാവും. തുറന്ന ജീപ്പിൽ ശ്രീജേഷിനെ കൊല്ലം ബീച്ചിലേക്ക് ആനയിക്കും. വൈകീട്ട് അഞ്ചിന് കൊല്ലം ബീച്ചിൽ ചേരുന്ന സ്വീകരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷതവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ശ്രീജേഷിനെയും മന്ത്രി ജെ. ചിഞ്ചുറാണി കായിക താരങ്ങളെയും ആദരിക്കും. ജില്ലയിൽനിന്നും ഒളിമ്പിക്സിൽ പങ്കെടുത്ത എം.ബി. സുരേഷ് ബാബു, ടി.സി. യോഹന്നാൻ, മുഹമ്മദ് അനസ്, യഹിയ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് 'കൊല്ലത്തിന്റെ ബിഗ് സല്യൂട്ട് ' കലക്ടർ നൽകും. വിവിധ മത്സരങ്ങളിൽ വിജയികളായ കൊല്ലത്തുനിന്നുള്ള താരങ്ങളെയും ചടങ്ങിൽ ആദരിക്കും. വാർത്ത സമ്മേളനത്തിൽ, സംഘാടക സമിതി ജനറൽ കൺവീനർ എക്സ്. ഏണസ്റ്റ്, വൈസ് ചെയർമാനും ഡെപ്യൂട്ടി മേയറുമായ കൊല്ലം മധു, വൈസ് പ്രസിഡന്‍റ് കെ. രാമഭദ്രൻ, അഡ്വ.എ.കെ. സവാദ്, കെ. രാധാകൃഷ്ണൻ, കെ.എസ്. അമൽജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story