Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

kc+kw+ke.....താല്‍ക്കാലിക ക്ലര്‍ക്ക് നിയമനം; പരീക്ഷ 30ന്

text_fields
bookmark_border
താല്‍ക്കാലിക ക്ലര്‍ക്ക് നിയമനം; പരീക്ഷ 30ന് ...kc+kw+ke..... കൊല്ലം: റവന്യൂ വകുപ്പിലെ ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലയില്‍ 60 താല്‍ക്കാലിക ക്ലര്‍ക്കുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള 1033 ഉദ്യോഗാർഥികളുടെ യോഗ്യതാ രേഖകളുടെ പരിശോധനയും എഴുത്തുപരീക്ഷയും 30ന് നടക്കും. കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളജില്‍ ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് നാലുവരെയാണ് പരീക്ഷ. മേയ് ഒന്നിന് മൂല്യനിര്‍ണയം നടത്തി മൂന്നിന് രാവിലെ 11ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തിപ്പിന് 200 ഉദ്യോഗസ്ഥരെ നിയമിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്​ഷന്‍) പരീക്ഷ കണ്‍ട്രോളറാണ്. ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫിസുകളിലാണ് 60 ക്ലര്‍ക്കുമാരെ താല്‍ക്കാലികമായി നിയമിക്കുന്നത്. കാള്‍ലെറ്റര്‍ ലഭിച്ച ഉദ്യോഗാർഥികള്‍ 30ന് ഉച്ചക്ക്​ 12ന് ബന്ധപ്പെട്ട രേഖകൾ സഹിതം പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ------------------------------------------ നഴ്‌സുമാരെ ആദരിക്കും ....kc+kw+ke..... കൊല്ലം: 2022ലെ നഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ച് 2019, 2020, 2021 വര്‍ഷങ്ങളില്‍ ആരോഗ്യ വകുപ്പില്‍ ജില്ലയില്‍നിന്ന്​ വിരമിച്ച ജനറല്‍ നഴ്‌സിങ്​, പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ്​ വിഭാഗത്തിലുള്ളവരെയും പ്രൈവറ്റ് മേഖലയില്‍നിന്ന് വിരമിച്ച നഴ്‌സുമാരെയും ആദരിക്കും. 9048492464, 8075887196 നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story