Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:30 AM IST Updated On
date_range 29 April 2022 5:30 AM IST...kc+kw+ke....(ചിത്രം)...ഡോക്യുമെന്‍ററിയുടെ യൂ ട്യൂബ് പ്രകാശനം
text_fieldsbookmark_border
കൊല്ലം: ഷാജി കാട്ടാമ്പള്ളി സംവിധാനം ചെയ്ത ഡോക്യുമെന്‍ററി 'നക്ഷത്രങ്ങൾക്ക് മീതെ'യുടെ യൂട്യൂബ് റിലീസ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ നിർവഹിച്ചു. സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ സീഡി ഏറ്റു വാങ്ങി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ഷിനോദാസ്, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡി. സുകേശൻ, പ്രസ് ക്ലബ് സെക്രട്ടറി ജി. ബിജു, എ.സി.പി. പ്രദീപ് കുമാർ, സന്മാർഗദായിനി ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. ഷൈജു, കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി അധ്യാപകൻ ജി.എൻ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ------------------------------------------- ജില്ല ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗം ....kc+kw+ke....(ചിത്രം)... കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുയോഗം കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. 2021-'22ലെ റിപ്പോര്‍ട്ടും, വരവ്-ചെലവു കണക്കും ജില്ല സെക്രട്ടറി ഡി. സുകേശന്‍ അവതരിപ്പിച്ചു. 2022-'23ലെ നാലു കോടി രൂപയുടെ വരവും ചെലവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് എ.എസ്. ഷാജി അവതരിപ്പിച്ചു. പ്രഫ. ബി. ശിവദാസന്‍പിള്ള, പി. ഉഷാകുമാരി എന്നിവർ സംസാരിച്ചു. ജില്ലയില്‍ ഗ്രന്ഥാലോകം മാസികയുടെ 10,000 വരിക്കാരെ ചേര്‍ക്കുന്നതിനും, സ്വാതന്ത്ര്യദിന ത്തിന്‍റെ 75ാം വാര്‍ഷികാഘോഷ ഭാഗമായി ഗ്രന്ഥശാലകളില്‍ ചരിത്രസദസ്സ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story