Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...kc+kw+ke...'പകർച്ച...

...kc+kw+ke...'പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത: ജനകീയ ശുചീകരണം ഉറപ്പുവരുത്തണം'

text_fields
bookmark_border
...kc+kw+ke... കൊല്ലം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ ശുചീകരണ പ്രവർത്തനങ്ങളായി മാറ്റി പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ മന്ത്രി കെ.എൻ. ബാലഗോപാൽ. ജില്ല പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ 'ആരോഗ്യ സുരക്ഷക്ക്​ മാലിന്യ മുക്ത പരിസരം 2022' കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻ, സെക്രട്ടറിമാർ, ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ജില്ലതല നേതൃത്വ ബോധവത്കരണ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. ജലസ്രോതസ്സുകളിലെ മാലിന്യ നിർമാർജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എം.എൽ.എമാരെയും ഏകീകരിച്ച് സമഗ്ര പരിപാടി ആവിഷ്കരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സാം കെ. ഡാനിയൽ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, ജില്ല എൽ.എസ്​.ജി.ഡി ജോയന്‍റ്​ ഡയറക്ടർ ടി.കെ. സായൂജ, അസിസ്റ്റന്‍റ്​ ഡെവലപ്മെന്‍റ്​ കമീഷണർ സൗമ്യ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story