Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:29 AM IST Updated On
date_range 25 April 2022 5:29 AM IST....kc + ke+ kw.....മന്ത്രിസഭ വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും
text_fieldsbookmark_border
....kc + ke+ kw..... മന്ത്രിസഭ വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും കൊല്ലം: സംസ്ഥാന മന്ത്രിസഭ വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലതല പരിപാടികൾ തിങ്കളാഴ്ച തുടങ്ങും. വൈകീട്ട് വിളംബര ഘോഷയാത്ര സെന്‍റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മുറ്റത്തുനിന്ന് തുടങ്ങി ചിന്നക്കട റൗണ്ട് ചുറ്റി ആശ്രാമം മൈതാനത്തെ പ്രദര്‍ശന-വിപണന മേളയുടെ നഗരിയില്‍ സമാപിക്കും. 4.30ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. രാവിലെ 11 ന് സെമിനാര്‍ പരമ്പര തുടങ്ങും. സ്ഥിരം വേദിയില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ബോധവത്കരണം സെമിനാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എക്‌സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ റോഡ് സുരക്ഷാ ബോധവത്കരണം-പ്രഥമ ശുശ്രൂഷ പരിശീലനം സെമിനാര്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് വിവിധ സംസ്ഥാനങ്ങളിലെ 65 കലാപ്രവര്‍ത്തകര്‍ ഭാരത് ഭവന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി. ഏഴിന് മിഥുന്‍ ജയരാജിന്‍റെ നേതൃത്വത്തില്‍ ന്യൂജെന്‍ മ്യൂസിക് ഷോ. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശന-വിപണന മേള. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story