എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsബെന്നി ഡൊമിനിക്
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിലായി. കല്ലേലിഭാഗം വയനകത്ത് വീട്ടിൽ ബെന്നി ഡൊമിനിക് (23) ആണ് 1.24 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി എക്സൈസ് സർക്കിളിന്‍റെ നേതൃത്വത്തിൽ സംഘത്തിന്‍റെ പിടിയിലായത്.
ടൗണിൽ പരിശോധന നടത്തുന്നതിനിടെ എക്സൈസിനെ കണ്ട് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. താലൂക്കിലെ മയക്കുമരുന്ന് വിപണന ശൃംഖലയിലെ മുഖ്യകണ്ണിയായ ഇയാൾ കോളജ് വിദ്യാർഥികൾക്കിടയിലാണ് വിതരണം ചെയ്തിരുന്നത്.
താലൂക്കിലെ മയക്കുമരുന്ന് ലോബിയെക്കുറിച്ച കൂടുതൽ വിവരങ്ങൾ ഇയാളിൽനിന്ന് അറിയാൻ കഴിഞ്ഞെന്നും സൈബർസെല്ലിന്‍റെ സഹായത്തോടെ കൂടുതൽപേരെ പിടികൂടാൻ ശ്രമം ആരംഭിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്. മധുസൂദനൻ പിള്ള, പ്രിവന്‍റിവ് ഓഫിസർ പി.എ. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, അനിൽകുമാർ, സുധീർ ബാബു, ഡ്രൈവർ മൻസൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.