Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
Listen to this Article

കരുനാഗപ്പള്ളി: മാരക രാസ ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ആദിനാട് വടക്ക് കുലശേഖരപുരം മദീന മൻസിൽ സക്കീറിനെയാണ് (25) കരുനാഗപ്പള്ളി പൊലീസും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച 11.260 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.40 ഓടെ പൊലീസ് സംഘം പരിശോധനയ്ക്കായി കുലശേഖരപുരത്തെ ഇയാളുടെ വീടിന് സമീപമെത്തിയപ്പോൾ പൊലീസിനെ കണ്ട് ഇയാൾ എം.ഡി.എം.എ വിഴുങ്ങുകയായിരുന്നു. തുടർന്ന് പ്രതിയെ ജില്ല ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ കണ്ടെടുത്തു. ഇയാളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKollam NewsMDMA
News Summary - Youth arrested with MDMA
Next Story