എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsകരുനാഗപ്പള്ളി: സിറ്റി പൊലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.
ആദിനാട് വടക്ക് ഷമീസ് മൻസിലിൽ ഷംനാസ് (30) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പുതിയകാവ് ജങ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിനടുത്ത് യുവാവ് ലഹരി വിൽക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ദേഹപരിശോധനയിലാണ് പാന്റ്സിന്റെ പോക്കറ്റിൽ പഴ്സിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 8.87 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അലോഷ്യസ്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, അജി, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.