എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് റാഫി
കരുനാഗപ്പള്ളി: ഓണക്കാല വിൽപനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ആദിനാട് പുന്നക്കുളം ഷീജ മൻസിൽ മുഹമ്മദ് റാഫി (25)ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺകടയുടെ മറവിലാണ് വ്യാപാരം നടന്നത്.
കൊച്ചിയിൽനിന്ന് ലഹരിമരുന്നുമായി വരുന്നുവെന്ന് ജില്ല പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനക്ക് കൊണ്ടുവന്ന 54 ഗ്രാം എം.ഡി.എം.എയുമായി പ്രതിയെ പിടികൂടിയത്.
കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സീമ ,സി.പി.ഒ സജീർ, ഡാൻസാഫ് എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ശക്തമാക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

