പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsനൗഫൽ
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കരുനാഗപ്പള്ളി കല്ലേലിഭാഗം ശംഭോളിതറയിൽ നൗഫലാണ് (19) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ സ്കൂൾ കലോത്സവത്തിനിടെ, നൗഫൽ പെൺകുട്ടിയുമായി സുഹൃദ്ബന്ധം സ്ഥാപിക്കുകയായിരുന്നു.
സ്കൂളിൽ അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന്, മാതാപിതാക്കളുടെ നിർദേശാനുസരണം കുട്ടി കരുനാഗപ്പള്ളി പൊലീസിന് മൊഴി നൽകി. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒമാരായ ഹാഷിം, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

