പോക്സോ കേസിൽ യുവാവ് പിടിയിൽ
text_fieldsഹരികൃഷ്ണൻ
കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570 ൽ ഹരികൃഷ്ണനെ (20) യാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പലതവണയായിട്ടായിരുന്നു ലൈംഗികപീഡനം. സമൂഹമാധ്യമങ്ങളിലും മറ്റും പെൺകുട്ടിയുടെ ഫോട്ടോയും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ബലാത്സംഗം തുടർന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻപിള്ള, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒ മാരായ രജീഷ്, ബഷീർഖാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

