പൊട്ടിവീണ വൈദ്യുത കമ്പിയിൽ കുരുങ്ങി യുവാവ് മരിച്ചു
text_fieldsകരുനാഗപ്പള്ളി: വയലിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. രക്ഷിക്കാനെത്തിയ മറ്റൊരു യുവാവിന് പരിക്കേറ്റു. കരുനാഗപ്പള്ളി ഇടക്കുളങ്ങര വൈപ്പിൻ വടക്കതിൽ അബ്ദുൽസലാം (39 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിന് സമീപത്തുള്ള ചതിപ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ കുരുങ്ങി മരിച്ച നിലയിലാണ് സലാമിനെ കണ്ടെത്തിയത്.
ഇയാളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമം നടത്തിയ ഇടക്കുളങ്ങര ഫാത്തിമ മൻസിൽ നിഹാദ് നിസാര പരുക്കുകളുടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. സലാമിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈദ്യുതി അറ്റകുറ്റപ്പണിക്ക് എത്തിയ ജീവനക്കാർ ഉപേക്ഷിച്ചു പോയ കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്നും കുറ്റക്കാർ ആയ വൈദ്യുതി ബോർഡ് ജീവനക്കാർ ക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ആവശ്യപ്പെട്ടു. ഷംനയാണ് ഭാര്യ. മക്കൾ: ഫാത്തിമ,ആദിൽ,ആര്യ.

