എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsആൽവിൻ വി. ജോർജ്
കരുനാഗപ്പള്ളി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തൊടിയൂർ വേങ്ങറ തറയിൽ പടീറ്റതിൽ ആൽവിൻ വി. ജോർജാണ് (20) പിടിയിലായത്.
വൻതോതിൽ മയക്കുമരുന്ന് വിൽപന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രിവന്റിവ് ഓഫിസർമാരായ പി.എ. അജയകുമാർ, കെ.സി. എബി മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുധീർ ബാബു, എസ്. സന്തോഷ്, ആർ. അഖിൽ, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

