Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഭര്‍തൃഗൃഹത്തില്‍...

ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍

text_fields
bookmark_border
ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് ഗു​രു​പ്രീ​തി​യി​ല്‍ സു​ബി​നെ​യാ​ണ് ഭാ​ര്യ ആ​തി​ര (26) യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​തി​ര​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പി​താ​വും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭ​ര്‍തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ആ​തി​ര​യെ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ര്‍.​ഡി.​ഒ സ്ഥ​ല​ത്തെ​ത്തി ഇ​ന്‍ക്വ​സ്റ്റ് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ര്‍ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. കോ​വി​ഡ്​ പ​രി​ശോ​ധ​ന ഫ​ലം വൈ​കി​യ​തി​നാ​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ആ​റു​വ​ര്‍ഷ​മാ​യ ഇ​വ​ര്‍ക്ക് കു​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു. ഭ​ര്‍ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന ആ​തി​ര ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ തി​രി​കെ വ​ന്ന് ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ താ​മ​സം തു​ട​ങ്ങി​യ​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​കാ​ണി​ച്ച് ആ​തി​ര​യു​ടെ ബ​ന്ധു​ക്ക​ള്‍ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന് പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി കു​ടും​ബ വീ​ട്ടി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സം​സ്‌​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women deathhusband's house
News Summary - Woman dies at husbands house: Husband in custody
Next Story