വയൽ നികത്തുന്നത് വില്ലേജ് അധികൃതർ തടഞ്ഞു
text_fieldsമണപ്പള്ളി കിഴക്ക് നാലുവിള ജങ്ഷൻ റോഡിനോട് ചേർന്ന നെൽവയൽ ഗ്രാവലിട്ടു നികത്തിയത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു
കരുനാഗപ്പള്ളി: തഴവ, കുലശേഖരപുരം പഞ്ചായത്തുകളിൽ അനധികൃത നെൽവയൽ നികത്തൽ വ്യാപകമായി. നിലവിൽ കൃഷിക്ക് ഉപയോഗിക്കാതെ തരിശാക്കായിട്ടിരിക്കുന്ന വയലുകളാണ് വിവിധ ഇടനിലക്കാരുടെ സഹായത്തോടെ നികത്തുന്നത്. കഴിഞ്ഞ ദിവസം തഴവ പഞ്ചായത്തിലെ പാവുമ്പ വില്ലേജ് ഓഫിസ് പരിധിയിൽ മണപ്പള്ളി കിഴക്ക് നാലുവിള ജങ്ഷൻ റോഡിനോട് ചേർന്നുള്ള നെൽവയൽ ഗ്രാവൽ ഉപയോഗിച്ച് നികത്താൻ ശ്രമം നടന്നു.
സംഭവമറിഞ്ഞെത്തിയ വില്ലേജ് ഓഫിസർ വി.ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉടമസ്ഥനെക്കൊണ്ട് ഗ്രാവിൽ നെൽവയലിൽനിന്ന് തിരിച്ച് കോരി മാറ്റിച്ചു. ഇവിടങ്ങളിൽ നെൽവയൽ നികത്തൽ വ്യാപകമാവുന്നത് നിയന്ത്രിക്കാൻ നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായി.

