Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightദേശീയപാതയിലെ അണ്ടർ...

ദേശീയപാതയിലെ അണ്ടർ പാസുകൾ അപകടക്കെണി

text_fields
bookmark_border
ദേശീയപാതയിലെ അണ്ടർ പാസുകൾ അപകടക്കെണി
cancel
Listen to this Article

കരുനാഗപ്പള്ളി: ദേശീയപാതയിൽ സ്ഥാപിക്കുന്ന അണ്ടർ പാസിനോട് ചേർന്ന് ഉയരമൺപാത നിർമിക്കുന്നത് റോഡ് മുറിച്ചുകടക്കുന്ന വിദ്യാർഥികളുൾപ്പെടെ കാൽനടയാത്രികർക്ക് ഭീഷണിയാകുന്നു. നിർമാണം പൂർത്തിയായ അണ്ടർ പാസിലൂടെയാണ് വലിയ വാഹനങ്ങൾ ഉൾപ്പെടെ റോഡ് മുറിച്ചുകടക്കുന്നത്.

കാൽനടയാത്രക്കാരും ഇതേ മാർഗമാണ് സഞ്ചരിക്കുന്നത്. ഇവിടെ കാൽനടയാത്രികർക്ക് സുരക്ഷിതമായി കടന്നുപോകാൻ സൗകര്യമില്ല. വാഹന ഡ്രൈവർമാരുടെ നേരിയ അശ്രദ്ധപോലും കാൽനടക്കാരുടെ ജീവനെടുത്തേക്കും. പുതിയകാവ്, വവ്വാക്കാവ് ജങ്ഷനുകളിൽ സ്കൂൾ കുട്ടികളുൾപ്പെടെ യാത്രക്കാർ അണ്ടർ പാസുകളിലൂടെ യാത്രചെയ്യുന്നുണ്ട്.

അണ്ടർപാസിനോട് ചേർന്ന് പില്ലർ എലിവേറ്റഡ് റോഡ് നിർമിക്കുകയാണെങ്കിൽ കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കഴിയും. പുതിയകാവിലെ ഉയര മൺപാത നിർമാണം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsNational Highwaydanger trapunderpasses
News Summary - Underpasses on the National Highway are a danger trap
Next Story