അണ്ടർ പാസേജ്: വവ്വാക്കാവിൽ പ്രതിഷേധം ശക്തം
text_fieldsകരുനാഗപ്പള്ളി: ദേശീയപാതയിൽ വവ്വാക്കാവ് ജങ്ഷനിൽ അണ്ടർ പാസേജ് അനുവദിക്കാത്തതിൽ പ്രതിഷേധമിരമ്പുന്നു. അണ്ടർ പാസേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ ദേശീയപാത അതോറിറ്റിക്ക് നേരത്തേ രേഖാമൂലം കത്ത് നൽകിയിരുന്നെങ്കിലും പരിഗണിക്കാതെയാണ് ദേശീയപാത അധികൃതർ റോഡ് നിർമാണവുമായി മുന്നോട്ടു പോകുന്നത്.
വവ്വാക്കാവ് ജങ്ഷനെ അവഗണിച്ച നടപടിയിൽ പ്രതിഷേധിച്ച് നിരവധി സംഘടനകളാണ് ഇപ്പോൾ രംഗത്തെത്തിയത്. പൊതുപഠനം നടത്താതെ റോഡ് നിർമാണം നടത്തുന്ന ദേശീയപാത അതോറിറ്റിയുടെ നടപടിയിൽ വവ്വാക്കാവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഷാജഹാൻ കാട്ടൂർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ലത്തീഫ് സെൻവില്ല റിപ്പോർട്ട് അവതരിപ്പിച്ചു.
അണ്ടർ പാസേജ് അനുവദിക്കാൻ അടിയന്തര നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ചങ്ങൻകുളങ്ങര 556ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം മുന്നറിയിപ്പ് നൽകി. ശാഖ പ്രസിഡന്റ് അശോകൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സൗത്ത് ഇന്ത്യൻ വിദ്യാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വവ്വാക്കാവ് യൗവന സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം സൗത്ത് ഇന്ത്യൻ വിനോദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മുകേഷ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വവ്വാക്കാവ് ഗവ.എൽ.പി സ്കൂൾ എസ്.എം.സി യോഗത്തിന്റെ പ്രതിഷേധയോഗത്തിൽ എസ്.എം.സി ചെയർമാൻ സതീഷ് കുമാറും, കുതിരപ്പന്തി പരിഷ്കാര ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് സലിം അമ്പീത്തറയുംഅധ്യക്ഷതവഹിച്ചു.
തഴവ പാർഥസാരഥി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ എം.എ. ആസാദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പാവുമ്പ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മേലൂട്ട് പ്രസന്നകുമാറും വവ്വാക്കാവ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പ്രസിഡന്റ് മുരളിയും അധ്യക്ഷതവഹിച്ചു.
വവ്വാക്കാവ് വാഴുവേലിൽ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് കളരിക്കൽ ജയപ്രകാശും കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേത് പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളിയും അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകാനാണ് ഭൂരിഭാഗം സംഘടനകളുടെയും ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

