ജമാഅത്ത് സ്ഥലം നൽകി; ട്രാൻസ്ഫോമർ സ്ഥാപിച്ചു, വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം
text_fieldsപുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നു
കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ 250 ഓളം കുടുംബങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി.
പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് ഇടക്കുളങ്ങര പാലോലികുളങ്ങര നൂറുൽഹുദാ ജമാഅത്ത് സൗജന്യമായി ഭൂമി മൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലിം മണ്ണേലിെൻറ നേതൃത്വത്തിൽ നടന്ന ദീർഘനാളത്തെ പരിശ്രമമാണ് വിജയിച്ചത്. കെ.എസ്.ഇ.ബി അധികൃതരെത്തി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു.
നൂറുൽ ഹുദ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി സെക്രട്ടറി ഷമീർ കുന്നുംപുറത്ത്, ഇടക്കുളങ്ങര പൗരസമിതി കൺവീനർ ജബ്ബാര്‍ തോപ്പിൽ വടക്കതിൽ എന്നിവർ നേതൃത്വം നൽകി.ചിത്രം: തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ഇടക്കുളങ്ങര പാലോലികുളങ്ങര നൂറുൽ ഹുദാ മുസ്ലിം ജമാഅത്ത് നൽകിയ സഥലത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു