ട്രെയിൻ കയറി യുവാവിെൻറ ഇരുകാലുകളും അറ്റുമാറി
text_fieldsകരുനാഗപ്പള്ളി: ട്രെയിൻ കയറി യുവാവിെൻറ ഇരുകാലുകളും മുറിഞ്ഞുപോയി. പടനായർകുളങ്ങര വടക്ക് വിനീതഭവനം അജിയുടെ (ഉണ്ണി -48) കാലുകളാണ് ട്രെയിൻ കയറി മുറിഞ്ഞുമാറിയത്. ബുധനാഴ്ച വൈകീട്ട് 3.30ഓടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാളിയേക്കൽ ജങ്ഷൻ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.
സമീപത്തെ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ ഇയാൾ കാൽവഴുതി ട്രാക്കിൽ വീഴുകയായിരുന്നു. ഉടൻതന്നെ ട്രെയിനും കടന്നുവന്നു. ഇയാളുടെ ഇരുകാലിലൂടെ ട്രെയിനിെൻറ ചക്രം കയറിയിറങ്ങി മുട്ടിന് താഴെ മുറിഞ്ഞുമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുറിഞ്ഞുമാറിയ കാലുകളും ഉൾെപ്പടെ ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലുകൾ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടത്തിയതായി പൊലീസ് പറഞ്ഞു.

