Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ട് ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
എക്സൈസ് ഉദ്യോഗസ്ഥൻ പാൻ ഉൽപന്നം എത്തിച്ചതായി മൊഴി
cancel

കരുനാഗപ്പള്ളി: എട്ട് ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി. പുതിയകാവ് പുന്നക്കുളത്ത് ഒഴിഞ്ഞുകിടന്ന പുരയിടത്തിൽ വിൽപനക്കായി 22 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 14000 പാക്കറ്റ് പാൻ മസാലയാണ് പിടികൂടിയത്.

കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശിവപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞദിവസം പുത്തൻതെരുവിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് രഞ്ജു കൃഷ്ണൻ, അജേഷ്, അഖിൽ ബാബു, സന്ദീപ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. പാൻ മസാലയുടെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

റെയ്‌ഡിൽ പ്രിവൻറിവ് ഓഫിസർമാരായ പി.എ. അജയകുമാർ, എ. അജിത് കുമാർ, കെ. അംബികേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tobacco products worth Rs 8 lakh seized
Next Story