സ്വകാര്യ സ്ഥാപനത്തിലെ പൂട്ട് തകർത്ത് മോഷണം നടത്തിയവർ പിടിയിൽ
text_fieldsനിഹാൽ, സാദിഖ്
കരുനാഗപ്പള്ളി: വട്ടപ്പറമ്പിലുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. തഴവ തോപ്പിൽവീട്ടിൽ നിഹാൽ (19), തഴവ വട്ടപ്പറമ്പ് കൊല്ലന്റെ പടീറ്റതിൽ വീട്ടിൽ സാദിഖ് (18) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഈ മാസം എട്ടിന് രാത്രി സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതികൾ മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപ മോഷ്ടിച്ച ശേഷം ഇരുപതിനായിരം രൂപ വിലവരുന്ന ഇരുമ്പ് ലോക്കറിന്റെ പൂട്ട് ആയുധം ഉപയോഗിച്ച് തകർക്കുകയും ചെയ്തു. സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, എ.എസ്.ഐ അജയകുമാർ, എസ്.സി.പി.ഒ ബഷീർഖാൻ, സി.പി.ഒമാരായ കൃഷ്ണകുമാർ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.