Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_right...

മ​ധ്യ​സ്ഥ​ത​ക്കെ​ത്തി​യ പ​ഞ്ചാ​യ​ത്തംഗത്തെ ആ​ക്ര​മി​ച്ച​വ​ർ​ പി​ടി​യി​ൽ

text_fields
bookmark_border
മ​ധ്യ​സ്ഥ​ത​ക്കെ​ത്തി​യ പ​ഞ്ചാ​യ​ത്തംഗത്തെ ആ​ക്ര​മി​ച്ച​വ​ർ​ പി​ടി​യി​ൽ
cancel
Listen to this Article

ക​രു​നാ​ഗ​പ്പ​ള്ളി: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട വാ​ർ​ഡ് മെം​ബ​റെ ഹെ​ൽ​മ​റ്റി​ന് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വും മ​ക​നും പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പാ​വു​മ്പ തെ​ക്ക് ഏ​വൂ​ർ ഭ​വ​ന​ത്തി​ൽ സു​രേ​ഷ് (52), മ​ക​ൻ വി​ഷ്ണു (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​യ​ൽ​വീ​ടി​ന് ഭീ​ഷ​ണി​യാ​യി ഇ​വ​രു​ടെ പ​റ​മ്പി​ൽ വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് മെം​ബ​റെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മെം​ബ​റു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ട്ട പി​താ​വി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ മ​ക​ൻ കൈ​യി​ലി​രു​ന്ന ഹെ​ൽ​മെ​റ്റ് കൊ​ണ്ട് മെം​ബ​റു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മെം​ബ​ർ ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മെം​ബ​റു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല​യു​ള​ള കൊ​ല്ലം സി​റ്റി ഡി.​സി.​ആ​ർ.​ബി എ.​സി.​പി എ. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat member attacked
News Summary - Those who attacked the panchayat member arrested
Next Story