ട്രെയിനില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അടൂര്‍ പള്ളിക്കല്‍ തെങ്ങമം കൊല്ലായില്‍ ശില്പാലയത്തില് ശില്പ(18)ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് കുര്‍ള എക്സ്പ്രസ് കടന്നുപോയശേഷമാണ് പെണ്‍കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്.
ട്രെയിനില്‍നിന്ന് വീണതാകാമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ശില്പ ആലുവയില്‍ നിന്നും കുര്‍ള എക്സ്പ്രസില്‍ യാത്ര ചെയ്തുവരുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍നിന്ന് അഗ്നിരക്ഷ സേനയെത്തി പെണ്‍കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ തലക്കാണ് പരിക്കേറ്റത്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.