പഴകിയ പച്ചക്കറി നൽകിയത് ചോദ്യം ചെയ്ത ദമ്പതികളെ തലക്കടിച്ചു; വ്യാപാരി പിടിയിൽ
text_fieldsഅറസ്റ്റിലായ സജി
കരുനാഗപ്പള്ളി: പഴകിയ പച്ചക്കറി നൽകിയത് ചോദ്യം ചെയ്തതിന് ദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പച്ചക്കറി വ്യാപാരി പൊലീസ് പിടിയിലായി. തഴവ ഗ്രീൻവില്ലയിൽ സജി (58) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തഴവ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള പച്ചക്കറി കടയിൽ നിന്ന് കിറ്റ് വാങ്ങിയ തൊടിയുർ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മർദനമേറ്റത്. കിറ്റിൽ പഴകിയ പച്ചക്കറികൾ ഉണ്ടെന്ന് പറഞ്ഞതോടെയാണ് പ്രതി ആക്രമിക്കുകയും കടയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടിയെടുത്ത് ഇരുവരുടെയും തലക്കടിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷമീർ, ഷാജിമോൻ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

