Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകാണിക്കവഞ്ചി...

കാണിക്കവഞ്ചി മോഷ്​ടിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

text_fields
bookmark_border
ഉ​ദ​യ​ൻ, അ​ബ്ദു​ൽ റ​ഹീം
cancel
camera_alt

ഉ​ദ​യ​ൻ, അ​ബ്ദു​ൽ റ​ഹീം

ക​രു​നാ​ഗ​പ്പ​ള്ളി: കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പാ​വു​മ്പ മൂ​ർ​ത്തി വേ​ല കോ​ള​നി ഉ​ദ​യ​ൻ (46), തൊ​ടി​യൂ​ർ വ​യ​ലി​ൽ​വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഹീം (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ഇ​വ​ർ വ​ള്ളി​ക്കാ​വ് ആ​ദി​നാ​ട് ശ്രീ​നാ​രാ​യ​ണ ക്ഷേ​ത്ര​സ​മി​തി​യു​ടെ മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സം​ശ​യം തോ​ന്നി ക്ഷേ​ത്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​ടു​ത്ത​ദി​വ​സം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മ​ത്തി​നെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ക്ഷേ​ത്ര​സ​മി​തി വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ സു​ശീ​ല​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ വ​ള​രെ വേ​ഗം ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ​ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഷി​ഹാ​സ്, എ.​എ​സ്.​ഐ സ​ജീ​ന, സി.​പി.​ഒ നൗ​ഫ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKollam News
News Summary - Suspects who tried to steal money from temple were arrested
Next Story