Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപ്ലസ്​ വൺ...

പ്ലസ്​ വൺ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രേരണകുറ്റത്തിന് യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പ്ലസ്​ വൺ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രേരണകുറ്റത്തിന് യുവാവ് അറസ്റ്റിൽ
cancel

ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്രേ​ര​ണ​കു​റ്റ​ത്തി​ന് യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി അ​രി​ക്കു​ളം സ്വ​ദേ​ശി സു​രേ​ഷ് (37) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗ​ൾ​ഫി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ ഗു​ജ​റാ​ത്തി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മാ​ർ​ച്ച് 12ന്​ ​വൈ​കീ​ട്ട്​ ആ​റു​വ​രെ അ​യ​ൽ​വാ​സി​ക​ളോ​ടൊ​പ്പം തി​രു​വാ​തി​ര ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന പെ​ൺ​കു​ട്ടി ഒ​രു ഫോ​ൺ കാ​ൾ വ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​കു​ക​യും പി​ന്നീ​ട് കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ സു​രേ​ഷി​ന്‍റെ വി​ഡി​യോ കാ​ൾ ക​ണ്ടെ​ത്തു​ക​യും ഫോ​ണി​ലൂ​ടെ​യു​ള്ള ഇ​യാ​ളു​ടെ നി​ര​ന്ത​ര ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്, ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക​യും പി​ന്നീ​ട്, സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ഗു​ജ​റാ​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ സ്ഥാ​നം മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ്​ സം​ഘം ഗു​ജ​റാ​ത്തി​ലെ​ത്തി അ​വി​ട​ത്തെ ഗ്രാ​മ​ത്തി​ൽ നി​ന്ന്​ സാ​ഹ​സി​ക​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും ഇ​ൻ​സ്​​പെ​ക്ട​ർ മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും എ​സ്.​ഐ​മാ​രാ​യ ഷി​ജു, ജി​ഷ്ണു, ഷാ​ജി​മോ​ൻ, സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentIncitementSuicide
News Summary - Suicide of Plus One student; Youth arrested for incitement
Next Story