Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightതീരദേശം...

തീരദേശം കേന്ദ്രീകരിച്ച് വില്‍ക്കാനെത്തിച്ച ആറുകിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
തീരദേശം കേന്ദ്രീകരിച്ച് വില്‍ക്കാനെത്തിച്ച ആറുകിലോ കഞ്ചാവ് പിടികൂടി
cancel
camera_alt

പ്രതീകാത്മക ചിത്രം

കരുനാഗപ്പള്ളി: ആലപ്പാട് ചെറിയഴീക്കല്‍ തീരപ്രദേശത്തെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വിൽപന നടത്തുന്നതിന്​ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ആറുകിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ്​ കൊണ്ടുവന്ന ആലപ്പാട് ചെറിയഴീക്കല്‍ പുത്തന്‍പുരയ്ക്കല്‍ ചെറുവക്കല്‍ വീട്ടില്‍ 'ഡ്യൂക്ക് രമേശന്‍' എന്ന രമേശൻ കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു.

രണ്ട് കിേലാ വീതമുള്ള പായ്ക്കില്‍നിന്ന് കഞ്ചാവ് ചെറുപൊതികളാക്കുന്നതിനിടയിലാണ് സംഘം പരിശോധനക്കെത്തിയത്. ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാത്തിലാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. എക്‌സൈസ്​ സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടയില്‍ രമേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

എക്‌സൈസ്​ സംഘം ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കോവിഡ് പശ്ചാത്തലത്തില്‍ ലോക്​ഡൗൺ നിയന്ത്രണങ്ങള്‍ മുന്നില്‍കണ്ടാണ് ഇയാള്‍ ഇതരസംസ്​ഥാനത്തുനിന്ന്​ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചെറുപൊതികളാക്കി വില്‍ക്കാന്‍ ശ്രമിച്ചത്. ഇയാള്‍ മുമ്പും കഞ്ചാവ്​ കേസില്‍ പിടിയിലായിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് രമേശ​െൻറ വീട്ടില്‍നിന്നും ആറ് കിലോ കഞ്ചാവ് കണ്ടെത്തിയത്. കേസി​െൻറ തുടരന്വേഷണം അസി. എക്‌സൈസ് കമീഷണര്‍ ബി. സുരേഷ് ഏറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja caseCannabis seizedcannabis hunt
News Summary - Six kilograms of cannabis were seized from coastal areas
Next Story