കരുനാഗപ്പള്ളി: ആലപ്പാട്ടുകാർക്ക് ലഹരിയാണ് ഫുട്ബാൾ കളി. ക്രിക്കറ്റ് കളിക്കൊന്നും ഗ്രാമീണർക്ക് വലിയ താൽപര്യമില്ല. ആലപ്പാട് പഞ്ചായത്തിൽ എവിടെച്ചെന്നാലും ഫുട്ബാൾ മത്സരമാണ്.
ഒന്നാം വാർഡിൽ മത്സരിച്ച കോൺഗ്രസിലെ ഷൈമ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഴീക്കൽ ബീച്ചിലെത്തിയപ്പോൾ യുവാക്കളും കുട്ടികളും വളഞ്ഞു. അവരുടെ ആവശ്യം ഫുട്ബാളും പോസ്റ്റും നെറ്റും വേണം. ഷൈമ നിരസിച്ചില്ല. വിജയിച്ചാൽ സ്വന്തം ചെലവിൽ ഇവ വാങ്ങിത്തരാമെന്ന് ഉറപ്പുനൽകി. വിജയിച്ചപ്പോൾ 23,000 രൂപ മുടക്കി കുട്ടികൾക്ക് ഫുട്ബാൾ കളിക്കാനുള്ള സാമഗ്രികൾ വാങ്ങിനൽകി. ബീച്ചിന് സമീപം ഇവ സ്ഥാപിച്ചു. കുട്ടികൾക്ക് ഏറെ സന്തോഷം.
നേരത്തേ അഴീക്കൽ ബീച്ചിെൻറ വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി തയാറാക്കി കെ.സി. വേണുഗോപാൽ എം.പിക്ക് നൽകി. പദ്ധതി നടപ്പാക്കിയത് ഷൈമ മുമ്പ് ഇതേ വാർഡിൽനിന്ന് വിജയിച്ചപ്പോൾ. ഫുട്ബാൾ ഗ്രൗണ്ടിൽ അഴീക്കൽ ഫുട്ബോൾ ക്ലബിെൻറ ആദ്യ മത്സരം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു.